10 മിനിറ്റുകൊണ്ട് 101 പേരെ അനുകരിച്ച് കലാഭവന്‍ സതീഷ്; അറുപത് ലക്ഷം കാഴ്ചക്കാരുമായി ഒരു വീഡിയോ

December 1, 2018

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. പത്ത് മിനിറ്റുകൊണ്ട് 101 പേരുടെ ശബ്ദം അനുകരിച്ചിരിക്കുകയാണ് കലാഭവന്‍ സതീഷ് എന്ന കലാകാരന്‍.

കോമഡി ഉത്സവവേദിയില്‍ എത്തിയ സതീഷ് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചലച്ചിത്രതാരങ്ങള്‍ക്കു പുറമെ സാംസ്‌കാരിക രംഗത്തുള്ളവരുടെയും രാഷ്ട്രീയ രംഗത്തുള്ളവരുടെയുമെല്ലാം ശബ്ദം സതീഷ് ചിരി ഉത്സവവേദിയില്‍ അനുകരിച്ചു.

സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുന്നുണ്ട് ഈ കലാകാരന്റെ പ്രകടനത്തിന്. അറുപത് ലക്ഷത്തിലധികം പേരാണ് സതീഷിന്റെ ഈ തകര്‍പ്പന്‍ പ്രകടനം ഇതിനോടകം കണ്ടത്. നിരവധി പേര്‍ ഈ കലാകാരന്റെ പ്രകടനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.