‘ഗാഗുൽത്തായിലെ കോഴിപ്പോരി’ന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ടൊവിനോ തോമസ്

December 13, 2018

ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗാഗുൽത്തായിലെ കോഴിപ്പോരി’ന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് ടൊവിനോ തോമസ്. ടൊവിനോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. കിണറ്റില്‍ കരയില്‍ രണ്ട് കോഴികള്‍ പോരിലേര്‍പ്പെടുന്നതാണ് ഫസ്റ്റ്‍ലുക്കില്‍ ഉള്ളത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ് ലെെനോടുകൂടിയാണ് ഫസ്റ്റ് ലുക്ക് തയാറാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഇന്ദ്രൻസ്, ജോളി ചിരയത്ത്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോര്‍ജിന്‍റെ കഥയ്ക്ക് ജിനോയ് ജയചന്ദ്രന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജെ പിക് മൂവീസിന്‍റെ ബാനറില്‍  വി ജി ജയകുമാറാണ് നിർമ്മിച്ചിരിക്കുന്നത്.രാജേഷ് നാരായണൻ ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാലാണ്.