പകൽ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ..
എപ്പോഴും ഉർജ്ജസ്വലതയോടെ ഇരിക്കാൻ ഏറ്റവും അനിവാര്യമായ ഒന്നാണ് ഉറക്കം. എന്നാൽ ഉറക്കം അമിതമായാലും പ്രശ്നമാണ്. പകൽ സാമയങ്ങളിലുള്ള ഉറക്കം ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എട്ട് മണിക്കൂറിൽ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിന് നല്ലതല്ല.
പകല്‍ സമയങ്ങളിലെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകൽ ഉറങ്ങിയാൽ മറവിരോഗം ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ടെന്നും ഗവേഷകർ പറയുന്നു. തലച്ചോറിൽ ഉണ്ടാകുന്ന അമിലോയ്ഡ് പ്ലേക്സിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. രാത്രി ആവശ്യത്തിന് ഉറക്കം കിട്ടാതെ വരികയും പകൽ ഉറക്കം തൂങ്ങി നടക്കുകയും ചെയ്യുന്നവരിൽ ബ്രെയിനിനെ കൊല്ലുന്ന ഈ അമിലോയ്ഡ് പ്ലേഗ്സിന്റെ സാന്നിധ്യം ഉണ്ടാവുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
അതുപോലെതന്നെ പകൽ ഉറങ്ങിയാൽ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളും പിടിപെടാം. പകലുറക്കം അമിത ക്ഷീണം, അലസത, ഓർമക്കുറവ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.