നല്ല ഉറക്കത്തിന് ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

July 19, 2023

ജീവിതശൈലികളും കൊണ്ടും സമ്മർദ്ദം കൊണ്ടും ഉറക്ക പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്ന് മിക്കവരും. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലമുണ്ടാകുന്ന ഉറക്ക പ്രശ്നങ്ങളും ദീർഘകാല ഇൻസോമ്നിയ ഉള്ളവരും ഉണ്ട്. ഉറക്കമില്ലായ്മ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ഇതിനെ തുടക്കത്തിലേ ശരിയായ രീതിയിലുള്ള ശ്രദ്ധനൽകണം. ജീവിതം ശൈലി കൊണ്ടും സമ്മർദ്ദം കൊണ്ടും ഉണ്ടാകുന്ന നീണ്ടു നിൽക്കാത്ത ഉറക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്.

കുറച്ചു കാലത്തേക്ക് മാത്രം ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ മരുന്നു കഴിക്കാതെ ഭക്ഷണത്തിലൂടെ മാറ്റിയെടുക്കാം. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

ചൂട് പാൽ, ബാർലിഗ്രാസ് പൊടിച്ചത്, വാഴപ്പഴം, ചിയ വിത്ത്, വാൾനട്ട്, മത്തങ്ങാക്കുരു വറുത്തത് എന്നിവ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ്. പാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ, മെലാടോണിൻ ഇവ നല്ല ഉറക്കത്തിനു സഹായിക്കും.

ബാർലിഗ്രാസ് പൊടിച്ചതിൽ ഉറക്കത്തിനു സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഉണ്ട്. കാൽസ്യം, GABA, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. വാൾട്ടണിൽ അടങ്ങിയ മെലാടോണിൻ ധാരാളമുണ്ട്. വാൾനട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്റ്റോഫാൻ. മത്തങ്ങാക്കുരുവിൽ ഇത് ധാരാളമായി അടങ്ങിയിട്ടുണ്ട്. മത്തങ്ങാക്കുരുവിലടങ്ങിയ സിങ്ക്, കോപ്പർ, സെലെനിയം എന്നിവയും സുഖകരമായ ഉറക്കം പ്രധാനം ചെയ്യും.

വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി 6, അന്നജം, പൊട്ടാസ്യം എന്നിവയും ഉറക്കത്തിനും സഹായിക്കും.

Story highlights – foods-that-will-help-you-sleep-better