‘ജാക്ക് ആൻഡ് ജില്ലി’ൽ കാളിദാസിന്റെ നായികയായി എസ്തർ…
മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജാക് ആൻഡ് ജിൽ.
ശിവൻ. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് എസ്തറാണ്.
ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുക മഞ്ജു വാര്യറും കാളീദാസ് ജയറാമും ആയിരിക്കും. സൗബിൻ സാഹീർ, നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ആരംഭിച്ചു. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്.
Read also: ഉറുമിക്ക് ശേഷം മലയാളത്തിൽ ചരിത്രം കുറിയ്ക്കാനുറച്ച് സന്തോഷ് ശിവൻ
സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’,ഉറുമി ’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ വിദേശ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിന് മുൻപ് ഈ ചിത്രം ചെയ്തു തീർക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഈണം എന്ന ചിത്രമാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.