ജയലളിതയുടെ ജീവിതം സിനിമയാകുന്നു; ജയലളിതയാകാൻ രമ്യ കൃഷ്ണൻ

December 19, 2018

അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി സംവിധായകൻ ഗൗതം മേനോൻ. നേരത്തെ ജയലളിതയുടെ ബയോപിക് ചെയ്യാൻ തയാറായി എ എല്‍ വിജയ്, പ്രിയദര്‍ശിനി, ഭാരതി രാജ എന്നീ സംവിധായകർ ഒരുങ്ങുന്നുവെന്ന വാർത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് ജയലളിതയുടെ ബയോപിക്കുമായി ഗൗതം മേനോനും എത്തുന്നുവെന്ന വാർത്ത വരുന്നത്.

അതേസമയം പ്രിയദര്‍ശിനിയുടെ സംവിധാനത്തില്‍ നിത്യാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിട്ടുണ്ട്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നിത്യ മേനോന്റെ ജയലളിതയുമായുള്ള രൂപ സാദൃശ്യം സിനിമ ലോകത്ത് നിരവധി ചർച്ചകൾക്ക് വേദിയൊരുക്കിയിരുന്നു.

Read also: ജയലളിതയായി നിത്യ മേനോൻ; രൂപ സാദൃശ്യത്തിൽ ഞെട്ടി ആരാധകർ

എന്നാൽ ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിൽ ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിത്തിരയിൽ ഏറെ വിസ്മയങ്ങൾ സൃഷ്‌ടിച്ച രമ്യ കൃഷ്ണയും നിരവധി സൂപ്പർ ഹിറ്റുകൾക്ക് ജന്മം നൽകിയ ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.