കിടിലന്‍ ലുക്കില്‍ ശിവകാര്‍ത്തികേയന്‍; ‘കനാ’യിലെ ഗാനം ശ്രദ്ധേയമാകുന്നു

December 27, 2018

ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘കനാ’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ‘സാവല്‍’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കനാ’. ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാന്‍ ഒരു യുവതി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

ശിവകാര്‍ത്തികേയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. കിടിലന്‍ ലുക്കിലാണ് ശിവകാര്‍ത്തികേയന്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരുണ്‍ രാജ കാമരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ദിപു നൈനാന്‍ തോമസ്, അരുണ്‍ രാജ കാമരാജ്, റാബിറ്റ് മാക് എന്നിവര്‍ ചേര്‍ന്നാണ് സാവല്‍ എന്ന ഗാനത്തിന്റെ ആലാപനം.

Read more: ഒരു കരീബിയന്‍ ഉഡായിപ്പിലെ ആദ്യ വീഡയോ ഗാനം പുറത്ത്

ശിവാകാര്‍ത്തികേയന്റെ മകളും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഈ ഗാനവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സത്യരാജ്, ധര്‍ശന്‍, ഇളവരാശ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.