ആകാശത്തുകൂടി പാറിപ്പറന്ന് മമ്ത; വൈറൽ വീഡിയോ കാണാം..

December 28, 2018

മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്ത മോഹൻദാസ്. അഭിനത്തിന് പുറമെ താരത്തിന്റെ ഗാനങ്ങളും പുതിയ വിശേഷങ്ങളുമൊക്കെ ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ വീഡിയോ.

മമ്തയുടെ സാഹസിക സ്കൈ ഡൈവിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മംമ്ത തന്നെയാണ് ഈ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചത്. യുഎസിലെ സാന്റാ ബാര്‍ബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയൊരുങ്ങിയത്.

Read also: ആകാശത്തൂടെ ആടിപ്പാടി ഒരു അമ്മൂമ്മ; 102 ആം വയസ്സിലെ ഒരു നന്മ ആകാശയാത്ര

18000 അടി ഉയരെ നിന്നുള്ള താരത്തിന്റെ സ്കൈ ഡൈവിംഗ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരവുമായ സ്കൈ ഡൈവിംഗ് എന്നാണ് മംമ്ത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ആരാധകരിൽ നിന്നും ലഭിക്കുന്നത്.