ലൊക്കേഷനിൽ സ്നേഹം വിളമ്പി മമ്മൂക്ക; ബിരിയാണി കഴിച്ച് അണിയറപ്രവർത്തകർ,വീഡിയോ കാണാം…
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് മമ്മൂട്ടി അണിയറപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി നൽകുന്നത്. അത്തരത്തിൽ താരം ലൊക്കേഷനിൽ ഭക്ഷണം വിളമ്പി നൽകുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ലൊക്കേഷനിലാണ് താരം അണിയറപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി നൽകുന്നത്. മമ്മൂട്ടി ചിത്രങ്ങളുടെ എല്ലാ ലൊക്കേഷനുകളിലും ഒരു ദിവസം മമ്മൂട്ടിയുടെ വകയാണ് ഭക്ഷണം, അതും ബിരിയാണി. താരത്തിന്റെ കൈകൊണ്ട് ഭക്ഷണം വിളമ്പി നൽകും എന്നതാണ് മറ്റൊരു പ്രത്യേകത.
‘അനുരാഗകരിക്കിൻ വെള്ളം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉണ്ട’.ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.’ഉണ്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മാസ്സും ആക്ഷനും സമ്മേളിക്കുന്ന ഒരു ഐക്കണിക് പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്ന് സംവിധായകൻ പറഞ്ഞു.