ആരാധർക്കുള്ള സർപ്രൈസ് വെളിപ്പെടുത്തി പൃഥ്വി; ഇത് ഇരട്ടി മധുരമെന്ന് ആരാധകർ

December 30, 2018

നടനായും സംവിധായകനായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് പൃഥ്വിരാജ്. പുതുവർഷത്തിൽ ആരാധർക്ക് സർപ്രൈസ് നൽകുമെന്ന് താരം ഇന്ന് പുലർച്ചെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആ സർപ്രൈസ്‌ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ ചിത്രം പേട്ട കേരളത്തിൽ എത്തിക്കുന്നത് പൃഥ്വി ആയിരിക്കുമെന്ന വാർത്ത മലയാളികൾക്ക് ഇരട്ടി മധുരം നൽകിയിരിക്കുകയാണ്.

Read also‘ലൂസിഫർ’ ചിത്രീകരണം പൂർത്തിയായി; ആരാധകർക്കായി പുതുവർഷ സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പൃഥ്വി

അതേസമയം പൃഥ്വി സംവിധായകനാകുന്ന ആദ്യ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം ഏറ്റവും പുതിയ ചിത്രം നയന്റെ ചിത്രീകരണവും പൂർത്തിയായി. ഫെബ്രുവരിയിലാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നും പൃഥ്വി പറഞ്ഞു..