എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ ഭാര്യ; ഹൃദയംതൊടും രജനീകാന്തിന്റെ വാക്കുകള്‍

December 2, 2018

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന 2.0. യെന്തിരന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. എസ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍ വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും കൈയടി നേടുകയാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ഭാര്യെയക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ എല്ലാ വിജയങ്ങള്‍ക്കു പിന്നിലും ഭാര്യ ലതയാണെന്നു വെളിപ്പെടുത്തി താരം. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഭാര്യ ലതയെക്കുറിച്ച് വാചാലനായ്. പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നപ്പോള്‍ കരുത്ത് പകര്‍ന്നതും ഭാര്യയാണ്. സിനിമാജീവിതത്തില്‍ ശ്രദ്ധ കൊടുക്കാന്‍ സാധിക്കുന്നതും ഭാര്യയുടെ സഹകരണം ഒന്നുകൊണ്ട് മാത്രമാണെന്നും രജനീകാന്ത് പറഞ്ഞു

വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളൊന്നും അഭിനയജീവിതത്തില്‍ തന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിക്കാറുണ്ടെന്നും രജനീകാന്ത് വ്യക്തമാക്കി. കുട്ടികള്‍ ജീവിത്തതില്‍ ഏറെ സന്തോഷത്തോടെ ഇരിക്കുന്നതിനുകാരണവും ഭാര്യയുടെ കഠിനാധ്വാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.