ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി

December 22, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രിയതമ. നീണ്ട അഞ്ച് വർഷക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതിരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.