പാട്ടുപാടി പാട്ടിലാക്കിയ ചുന്ദരിക്കുട്ടി അലീനിയമോൾ; വീഡിയോ കാണാം..

December 22, 2018

സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് അലീന മോൾ. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് എം ജയചന്ദ്രൻ സംഗീതം നൽകി അഫ്സലും ജ്യോത്സയും കൂടി മനോഹരമാക്കിയ ഗാനവുമായി എത്തിയ മൊഞ്ചത്തിക്കുട്ടി വിധികർത്താക്കളുടെയും കാണികളുടെയും ഹൃദയം കീഴടക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.