പാട്ടുപാടി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഡോ: പുഷ്പവല്ലി; അനന്യകുട്ടിയുടെ അടിപൊളി പെർഫോമൻസ് കാണാം..

December 18, 2018

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ കുട്ടിപ്പാട്ടുകാരിയാണ് അനന്യമോൾ. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന ഈ കുട്ടിക്കുറുമ്പി ക്യാരക്‌ടർ റൗണ്ടിൽ ഡോക്‌ടർ പുഷ്പവല്ലിയായാണ് ടോപ് സിംഗർ വേദിയെ കീഴടക്കാൻ എത്തിയത്.

പാട്ടിനൊപ്പം അഭിനയവുമായി എത്തുന്ന അനന്യ മോളുടെ പെർഫോമൻസ് വിധികർത്താക്കളെയും കാണികളെയും ഒരുപോലെ രസിപ്പിച്ചു. അനന്യക്കുട്ടിയുടെ പെർഫോമൻസ് കാണാം..


സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്..

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..