കൗഷിക്കിന്റെ ‘മാനേ മധുരക്കരിമ്പായി’ അനന്യക്കുട്ടി; കിടിലൻ പെർഫോമൻസ് കാണാം…

December 17, 2018

‘മാനേ മധുര കരിമ്പേ;….മലയാളികൾ ഏറ്റുപാടിയ മമ്മൂക്കയുടെ അടിപൊളി ഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കുട്ടി ഒടിയൻ കൗഷിക്ക്. പാട്ടുപാടി തകർക്കാനെത്തിയ കൗഷിക്കിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തുകയാണ് നമ്മുടെ അനന്യക്കുട്ടി.

ടോപ് സിംഗർ വേദിയെ ഇളക്കി മറിച്ച അടിപൊളി പെർഫോമൻസുമായി എത്തിയ കുട്ടിത്താരങ്ങളുടെ പ്രകടനം കാണാം…

സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി.

Read also: ടോപ് സിംഗർ വേദിയിൽ മരണമാസ്സ്‌ പെർഫോമൻസുമായി ഒരു കുട്ടി ഗായകൻ; വീഡിയോ കാണാം

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..