ആരാധകരെ പാട്ടുപാടി ഞെട്ടിച്ച് ഡോൺ ശ്രീഹരി; അടിപൊളി പെർഫോമൻസ് കാണാം..

December 14, 2018

ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ കുഞ്ഞു ഗായകനാണ് ശ്രീഹരി. നിഷ്കളങ്കമായ അവതരണത്തിലൂടെ ടോപ് സിംഗർ വേദിയെ പല തവണ പാട്ടുപാടി ഞെട്ടിച്ച താരമാണ് ശ്രീഹരി. ഇത്തവണ പാട്ടുപാടാൻ കാറിൽ വന്നിറങ്ങിയ ശ്രീഹരിയുടെ അടിപൊളി പെർഫോമൻസ് കാണാം..

സംഗീതത്തിന്റെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് കേൾവിക്കാരെ എത്തിക്കുന്നതിനൊപ്പം വേദിയിലെ അവതാരകരെയും ജഡ്ജസിനെയും വരെ പാട്ടിന്റെ മറ്റൊരു ലോകത്തേക്ക് എത്തിക്കുകയായിരുന്നു മായാജാലകം എന്ന പാട്ട് പാടി ഈ കുട്ടിക്കുറുമ്പൻ.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്കൊപ്പം കൂട്ടുകൂടുന്ന വിധികർത്താക്കളും കൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി അനുഗ്രഹീതമാവുകയാണ്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.