ജഗജഗ ജില്ലാടിയായി വൈഷ്ണവി മോൾ; വീഡിയോ കാണാം…

December 6, 2018

മനോഹര ഗാനങ്ങളുമായി എത്തുന്ന പല്ലില്ലാത്ത കുട്ടിക്കുറുമ്പി വൈഷ്ണവി മോൾ ടോപ് സിംഗർ വേദിയിലെ നിരവധി ആരാധകരുള്ള താരമാണ്. വൈഷ്‌ണവിയുടെ ഗാനങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഗാനങ്ങൾക്കൊപ്പം കുട്ടിക്കുറുമ്പുമായി വേദിയിൽ എത്തുന്ന ഈ കുട്ടിപ്പാട്ടുകാരി കല്യാണി..കളവാണി എന്ന ഗാനവുമായാണ് ഇത്തവണ വേദിയെ കീഴടക്കാൻ എത്തിയത്.

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ ‘കല്യാണി..കളവാണി’ എന്ന ഗാനം  വയലാർ രവിവർമ്മയുടെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി  പി മാധുരി ആലപിച്ചതാണ്.  നിറഞ്ഞ സ്വര മാധുര്യത്തോടെയാണ് വൈഷ്ണവി മോൾ ഈ ഗാനം ആലപിച്ചത്…

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.