വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്നു; ‘തുപ്പാക്കി-2’ ഉടൻ

December 19, 2018

മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള വിജയ് ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വിജയ്‌ക്കൊപ്പം എആര്‍ മുരുഗദോസും ഒന്നിക്കുന്ന ചിത്രം ഇരട്ടി മധുരമാണ് ആരാധകർക്ക് നൽകുന്നത്. 2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിനായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിങ്ങനെ ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നതെല്ലാം വന്‍വിജയമാണ്. അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് പുതിയ പ്രഖ്യാപനം വരവേറ്റത്. ചെന്നൈയിലെ ചലച്ചിത്ര പുരസ്കര ചടങ്ങിൽ വെച്ചാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

തുപ്പാക്കിയുടെ ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും പുതിയ ചിത്രത്തിലും ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്. തുപ്പാക്കിയുടെ ആദ്യ ഭാഗത്ത് മലയാളികളുടെ പ്രിയതാരം ജയറാമും ഒരു പ്രധാന വേഷത്തെ കൈകാര്യം ചെയ്തിരുന്നു.