യുവസംവിധായികയ്ക്കും പ്രിയസുഹൃത്തിനും ആശംസകളുമായി ദുൽഖർ

December 29, 2018

മലയാളികളുടെ ഇഷ്ട നായിക ഗൗതമി സംവിധായിക ആകുന്നുവെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം പുതിയ തിരിച്ചുവരവ് നടത്തുമ്പോൾ ആശംസകളുമായി എത്തുകയാണ് താരങ്ങൾ.

സണ്ണി വെയ്‌നിനെ നായകനാക്കി ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘വൃത്തം’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഗൗതമിക്കും സണ്ണി വെയ്‌നിനും ആശംസകളുമായി എത്തുകയാണ് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ‘ഡയമണ്ട് നെക്ക്‌ലേസ്’, ‘ചാപ്‌റ്റേര്‍സ്’, ‘കൂതറ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് സംവിധായികയായാണ് തിരിച്ചെത്തുന്നത്.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുര്‍ഗ കൃഷ്ണയാണ് നായിക. കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.