എത്ര സുന്ദരമാണ് ഈ സുന്ദരിക്കുട്ടിയുടെ പാട്ട് കേൾക്കാൻ; അലീനിയ മോളുടെ പാട്ട് കേൾക്കാം..

January 23, 2019

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കൊച്ചു ഗായികയാണ് അലീനിയ സെബാസ്റ്റ്യൻ. അലീനിയ മോളെ പോലെ സുന്ദരമാണ് അലീനിയയുടെ പാട്ടുകളും.

‘വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി’ എന്ന ചിത്രത്തിലെ ‘നീലക്കണ്ണാ നിന്നെകണ്ടോ ഗുരുവായൂർ നടയിൽ’ എന്ന മനോഹര ഗാനവുമായാണ് ഈ സുന്ദരിക്കുട്ടി ഇത്തവണ പാട്ടുപാടാൻ എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് എസ് പി വെങ്കിടേഷ് സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച ഈ ഗാനം ഒട്ടും മാധുര്യം നഷ്ടപെടാതെയാണ് അലീനിയ മോൾ വേദിയിൽ പാടിയത്.

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മനോഹര ഗാനവുമായെത്തിയ അലീനിയ മോളുടെ പാട്ട് കേൾക്കാം..