തകർപ്പൻ പെർഫോമൻസുമായി നീരജ്; ‘അള്ള് രാമേന്ദ്രനി’ലെ പുതിയ ഗാനം കാണാം..
January 28, 2019

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം അടുത്ത വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിലെ പുതിയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പാട്ടിൽ നീരജ് മാധവിന്റെ കിടിലൻ ഡാൻസ് പെർഫോമൻസും ഉണ്ട്.
ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറുമെല്ലാം നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിലാഹരിയാണ് ചിത്രത്തിന്റെ സംവിധാനം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ചാന്ദ്നി ശ്രീധരന്, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.