‘അരുൺ വേറെ ലെവലാണ്’; കോമഡി ഉത്സവവേദിയിൽ അത്ഭുത കാഴ്ചകൾ ഒരുക്കിയ പ്രകടനം കാണാം..

January 18, 2019

ഒരു വെറൈറ്റി പെർഫോമൻസുമായി കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ് അരുൺ രവി എന്ന കലാകാരൻ. മിമിക്രിയും സംഗീതവും ഇഴചേർന്ന പ്രകടനവുമായി എത്തിയ അരുൺ കോമഡി ഉത്സവ വേദിയിലെ ഒരു അത്ഭുതകാഴ്ചയായി.

ന്യൂ ജനറേഷൻ പെട്രോൾ പമ്പിലെ ഒരു കിടിലൻ പ്രകടനവുമായി തുടങ്ങിയ അരുൺ, ജാനകിയമ്മയുടെ പാട്ടും വിഷ്ണു മോഹന്റെ വെയിൽ ചില്ല പൂക്കും നാളിൽ..എന്ന പാട്ടുമായി എത്തിയപ്പോൾ വേദിയിൽ കൈയ്യടി മുഴങ്ങി. എന്നാൽ വീണ്ടും വേദിയെ ഞെട്ടിച്ചുകൊണ്ട് കെ ജെ യേശുദാസ് പന്ത്രണ്ട് സെക്കന്റിൽ ഒറ്റ ശ്വാസത്തിൽ പാടിയ ‘ഗംഗേ…’ 34 സെക്കന്റിൽ നിർത്താതെ പാടിയത് വേദിയിൽ അത്ഭുതം സൃഷ്ടിച്ചു.