ക്യൂട്ട് ലുക്കില്‍ കാര്‍ത്തി; ‘ദേവി’ലെ ഗാനം ശ്രദ്ധേയമാകുന്നു

January 2, 2019

തമിഴകത്തുമാത്രമല്ല മലയാളക്കരയിലും ഉണ്ട് തമിഴ് നടന്‍ കാര്‍ത്തിക്ക് ആരാധകര്‍ ഏറെ. ആരാധകര്‍ക്കിടിയില്‍ ശ്രദ്ധേയമാവുകയാണ് കാര്‍ത്തി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിലെ ഗാനം. ദേവ് എന്ന പുതിയ ചിത്രത്തിലെ ഗാനമാണ് മികച്ച പ്രേക്ഷകസ്വീകാര്യത നേടി മുന്നേറുന്നത്.

‘ഒരു നൂറു മുറൈ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കന്നത്. വളരെ ക്യൂട്ടായാണ് ഗാനരംഗത്ത് കാര്‍ത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. മനോഹരമായ ഒരു പ്രണയഗാനമാണിത്.

ഹാരിസ് ജയരാജ് ആണ് ഈ പ്രണയഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. താമരൈയുടേതാണ് വരികള്‍. സത്യ പ്രകാശും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രജത്ത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. രാഗുല്‍ പ്രീത് സിങ്, പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വിഘ്‌നേഷ്, അമൃത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.