മിന്നിത്തിളങ്ങി ടോപ് സിംഗർ വേദിയിലെ കിലുക്കാംപെട്ടി ദിയക്കുട്ടി; വീഡിയോ കാണാം..

January 18, 2019

ടോപ് സിംഗർ വേദിയിലെ കിലുക്കാംപെട്ടി..ആരാധകരുടെ ഇഷ്ടതാരം ദിയക്കുട്ടിയുടെ ഗാനങ്ങൾ കേൾക്കാനും വിശേഷങ്ങൾ അറിയാനും എപ്പോഴും ആരാധകർക്ക് ആവേശമാണ്. കുട്ടികുറുമ്പുമായി എത്തുന്ന ദിയക്കുട്ടി ഒരു കിടിലൻ പാട്ടുമായാണ് ഇത്തവണ വേദിയിൽ എത്തിയിരിക്കുന്നത്…

നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിലെ ‘മിന്നും മിന്നാമിന്നി..മിന്നി മിന്നി..പൊന്നും മുത്തായ്‌ തെന്നി…’ എന്ന മനോഹര ഗാനവുമായാണ് വേദിയിൽ എത്തിയത്. വേദിയെയും ജഡ്ജസിനെയും ആവേശത്തിലാഴ്ത്തിയ ദിയക്കുട്ടിയുടെ പാട്ട് വേദിയെ ആവേശഭരിതമാക്കി..

എന്നാൽ ആരാധകർക്ക് കൂടുതൽ സന്തോഷം പകർന്നതാണ് ദിയയുടെ ‘അമ്മയുടെ സർപ്രൈസ് എൻട്രിയും സമ്മാനവും. അടിപൊളി വീഡിയോ കാണാം..


വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, മൃദുലയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..