കൗതുകമുണർത്തി താരങ്ങൾ; ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഫസ്റ്റ് ലുക്ക് കാണാം..

January 1, 2019

മധു സി നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി  നൈറ്റ്സ്’. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ശ്യാം പുഷ്കർ ദിലീഷ് പോത്തൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം നസ്രിയ നാസീം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ഷൈൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ സാഹിർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ഫഹദ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ ഒരു സൈക്കോ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നായകനായും വില്ലനായും വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ കഥാപാത്രം ഏറെ അഭിനയ സാധ്യത ഉള്ളതാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ഫാമിലി ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം ഫെബ്രുവരി 7 നാണ് തിയേറ്ററുകളിൽ എത്തുന്നത്.