തലൈവരോടുള്ള ആരാധന; ‘പേട്ട’യുടെ തിയേറ്ററിൽ ഒരു മിന്നുകെട്ട്, വീഡിയോ കാണാം..

January 11, 2019

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ഇന്നലെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘പേട്ട’. തലൈവരുടെ  പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കവും പ്രകടനവും കണ്ട് സിനിമ  താരങ്ങളടക്കം നിരവധി ആളുകളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ രജനികാന്തിനോടുള്ള ആരാധന മൂത്ത് വിവാഹം പോലും തിയേറ്ററിലാക്കിയ അൻപരസും കാമാച്ചിയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

രജനികാന്തിന്റെ പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്‌ലാൻഡ്സ്  തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് ദമ്പതികൾ തിയേറ്ററിന് പുറത്ത് സദ്യയും ഒരുക്കിരുന്നു.

Read also: ‘തലൈവർ തിരുമ്പി വന്തിട്ടേ..’ മരണമാസ് പ്രകടനവുമായി ജനഹൃദയങ്ങൾ കീഴടക്കി രജനിയുടെ ‘പേട്ട’, റിവ്യൂ വായിക്കാം…

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിർവഹിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.