വരന് വിവാഹ പന്തലിലേക്ക് റോഡ് റോളറിൽ ഒരു മാസ് എൻട്രി; കല്യാണ വീഡിയോ കാണാം…

January 31, 2019

വിവാഹം എപ്പോഴും വിത്യസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കുതിരപ്പുറത്തും ആനപ്പുറത്തുമൊക്കെ വന്നിറങ്ങുന്ന വധു വരന്മാർ കല്യാണ വീഡിയോകളിൽ ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ വളരെ വ്യത്യസ്ഥമായ രീതിയിൽ എത്തിയ വരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതിമനോഹരമായ രീതിയിൽ അലങ്കരിച്ച ഒരു റോഡ് റോളറിലാണ്  വരൻ കല്യാണ മണ്ഡപത്തിലേക്ക് വന്നിറങ്ങുന്നത്. വരന്റെ ഈ മാസ് എൻട്രി കാണാൻ നിരവധി ആളുകളാണ് വഴിയരികിൽ കാത്തുനിന്നത്. എന്നാൽ വരന്റെ ഈ വരവ് വധുവിന്റെ വീട്ടുകാരെ അമ്പരിപ്പിച്ചു.

വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്ഥമാർന്ന രീതിയിൽ ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നുമാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്ന് വരൻ അർക്കാപാത്ര പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിറ്റായ വീഡിയോ കണ്ട്  നിരവധി ആളുകളാണ് വധുവരന്മാർക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.