സേതുരാമയ്യർ സിബിഐ വീണ്ടും എത്തുന്നു; ആവേശത്തോടെ ആരാധകർ

January 1, 2019

സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുന്നു. കെ മധു -എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.  ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗവും ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സംവിധായകൻ കെ മധു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

2005ലായിരുന്നു ചിത്രത്തിന്റെ നാലാംഭാഗമായ നേരറിയാന്‍ സിബിഐ തിയേറ്ററുകളിലെത്തിയത്. പുതുവത്സരദിനത്തിലാണ് സിബിഐ സിനിമകള്‍ക്ക് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ വാര്‍ത്ത സംവിധായകന്‍ കെ.മധു അറിയിച്ചത്. തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയുമായി ചേര്‍ന്ന് തന്നെയായിരിക്കും പുതിയ ചിത്രം ഒരുക്കുകയെന്ന് മധു പറയുന്നു. സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.