അജിത്തിന്റെ പുതിയ ചിത്രത്തില്‍ വിദ്യാബാലനും; ഒപ്പം ശ്രദ്ധ ശ്രീനാഥും

January 29, 2019

തല അജിത്ത് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തില്‍ വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥും അണിനിരക്കുന്നു. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും അവിസ്മരണീയമാക്കിയ പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥും ഒരുമിച്ചെത്തുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. തല 59 എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര്. 2019 മെയ് മാസം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Read more: കുഞ്ഞാലിമരക്കാറായി മോഹന്‍ലാല്‍; പുതിയ ലുക്കിനെ വരവേറ്റ് ആരാധകര്‍

യുവാന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.