പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ‘തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി’; ട്രെയ്‌ലർ കാണാം…

January 1, 2019

നിരവധി ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എത്തുന്നു.. യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഇടംപിടിച്ചിരുന്നു. പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ചര്‍ച്ചയായത്. പ്രേംനസീറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ പേരായി ഉപയോഗിച്ചത്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിരവധി തമാശകൾ കോർത്തിണക്കിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

അർജുൻ,ഭഗത്,ബൈജു,സുധിർകരമന,ദേവികനമ്പ്യാർ, ആര്യ, സീമ.ജി.നായർ,കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്, സജിമോൻ പാറയിൽ സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ കൂട്ടു കുടുംബം എന്ന സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച എക്കാലത്തെയും മനോഹരഗാനമാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി.