ടോപ് സിംഗർ വേദിയിലെ മാടപ്രാവായി തീർത്ഥമോൾ; മധുര സുന്ദര ഗാനം കേൾക്കാം..

January 20, 2019

ആലാപനത്തിന്റെ ഭാവ സൗന്ദര്യത്തിൽ മുഴുകി തീർത്ഥ… ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കുട്ടി ഗായികയാണ് ടോപ് സിംഗർ വേദിയിലെ തീർത്ഥമോൾ. മലയാളികൾ ഒന്നടങ്കം പാടിയ ‘മാരികൂടിനുള്ളിൽ പാടും മാടപ്രാവേ… കൺമണിയെ കാണാൻ വായോ…’ എന്ന അതിമോനോഹര ഗാനവുമായാണ് ഇത്തവണ തീർത്ഥ വേദിയിൽ എത്തിയത്.

കാലാപാനി എന്ന ചിത്രത്തിലെ ഈ ഗാനം ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഇളയ രാജ സംഗീതം നൽകി എം ജി ശ്രീകുമാറും, ചിത്രയും ഇളയ രാജയും ചേർന്ന് ആലപിച്ചതാണ്.

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും  കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..