ശ്രീഹരിയെ ശ്രീകുട്ടിയാക്കി ജഡ്ജസ്; വൈറൽ വീഡിയോ കാണാം…

January 15, 2019

മനോഹരമായ ഗാനങ്ങളിലൂടെയും കുസൃതിത്തരങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കുട്ടിത്താരമാണ് ശ്രീഹരി. ശ്രീഹരിയുടെ ഗാനങ്ങൾ ടോപ് സിംഗർ വേദിയും കാണികളും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ്. കുസൃതിക്കുടുക്കയായ ശ്രീഹരി ഇത്തവണ ‘ആകാശ ഗോപുരം പൊന്മണിമേടയായ്’ എന്ന മനോഹര ഗാനവുമായാണ് വേദിയെ കീഴടക്കാൻ എത്തിയത്.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..