പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിൽ വിജയ് സേതുപതി; ‘സൈറാ നരസിംഹ റെഡ്‌ഡി’യുടെ മോഷൻ ടീസർ കാണാം..

January 16, 2019

തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് തമിഴകം. താരത്തിന്റെ 41 ആം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ‘സൈറാ നരസിംഹ റെഡ്‌ഡി’എന്ന ചിത്രത്തിലാണ് പുതിയ ലുക്കിൽ താരം എത്തുന്നത്. ചിത്രത്തിന്റെ മോഷൻ ടീസർ  പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിൽ നയൻതാരയും എത്തുന്നുണ്ട്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്‌ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗപതി ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

സന്യാസിയുടെ രൂപത്തിലെത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് വിജയ് സേതുപതി സന്യാസിയുടെ വേഷത്തിലെത്തുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പമാണ് വിജയ് സേതുപതി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്.