ലാലേട്ടന്റെ തകര്‍പ്പന്‍ ഡയലോഗ്, ഒപ്പം മലയാളം പാട്ടും; ‘കെജിഎഫ്’ നായകന്റെ പ്രകടനത്തിന് കൈയടിച്ച് മലയാളികള്‍

January 5, 2019

തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ താരം യാഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘കെജിഎഫ്’ എന്ന ചിത്രം. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ തീയറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ്ഓഫിസീലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് നായകന്‍ യാഷിന്റെ മലയാളം പറച്ചില്‍. ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഏതെങ്കിലും ഒരു മലയാള സിനിമയിലെ ഡയലോഗ് പറയാമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഉടനെഎത്തി യാഷിന്റെ തകര്‍പ്പന്‍ ഡയലോഗ്. ‘സവാരി ഗിരിഗിരി’ എന്ന മോഹന്‍ലാലിന്റെ കിടിലന്‍ ഡയലോഗാണ് യാഷ് പറഞ്ഞത്. ഒപ്പം ഒരു മലയാളം പാട്ടുംപാടി താരം.

വിനീത് ശ്രീനിവാസന്‍ ആലപിച്ച, ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ‘പലവട്ടം കാത്തുനിന്നു ഞാന്‍’ എന്നു തുടങ്ങുന്ന ഗാനമാണ് യാഷ് പാടിയത്. കെജിഎഫ് എല്ലാവരും കാണണമെന്ന് മലയാളത്തില്‍ യാഷ് ആവശ്യപ്പെടുകയും ചെയ്തു