‘നെല്ലിക്ക അത്ര ചെറിയ സംഗതിയല്ല’…അറിയാം നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ..
ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറുള്ളത്. സംഗതി സത്യം തന്നെയാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെയാണ്. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും. കാണാൻ ചെറുതാണെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും അത്യുത്തമമായ ഘടകങ്ങളാണ്. വിറ്റാമിൻ സി, ഫൈബർ, മിനറൽസ്, കാൽസ്യം, ആന്റിഓക്‌സിഡന്റ്, തുടങ്ങി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
ദഹനപ്രശ്നങ്ങൾക്കും വയറിലുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഏറ്റവും ഉത്തമമായ ഒന്നാണ് നെല്ലിക്ക അരിഷ്ടം. അഥവാ നെല്ലിക്ക ജ്യൂസ്. സ്ഥിരമായി ഓരോ നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മാർക്കറ്റുകളിൽ ഇപ്പോൾ വാങ്ങിക്കാൻ കിട്ടുന്ന നെല്ലിക്കയിൽ രാസപദാർത്ഥങ്ങൾ വളരെയധികമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ വളരെ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപായോഗിക്കുക.
ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ കുറയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സഹായിക്കും. നെല്ലിക്കയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. നെല്ലിക്കയ്ക്ക് ഒപ്പം അല്പം ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് ജ്യൂസ് അടിച്ച് കുടിക്കുന്നതും ഉത്തമമാണ്.
പല ആരോഗ്യ പ്രശനങ്ങൾക്കും പരിഹാരമാകുന്ന ഈ ചെറിയ നെല്ലിക്ക അത്ര ചെറിയൊരു സംഗതിയല്ല..അതുകൊണ്ടുതന്നെ നെല്ലിക്ക കഴിക്കുന്നത് ഒരു ശീലമാക്കാം. ദിവസവും നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒപ്പം അണുബാധ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിത്യവും ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്.