‘കാക്ക കാക്ക’യ്ക്ക് രണ്ടാം ഭാഗം വരുന്നു

February 13, 2019

മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ തമിഴ് ചിത്രം ‘കാക്ക കാക്ക’യ്ക്ക് രണ്ടാം ഭാഗം വരുന്നു. ‘കാക്ക കാക്ക2’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഗൗതം വാസുദേവാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് കാക്ക കാക്ക. 2003 ല്‍ തീയറ്ററുകലിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സൂര്യയെ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയിഉയര്‍ത്തുന്നതിലും ‘കാക്ക കാക്ക’ വഹിച്ച പങ്ക് നിസ്തുലമാണ്.

സൂര്യയ്‌ക്കൊപ്പം ജ്യോതികയും ‘കാക്ക കാക്ക’ എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ അന്‍പുശെല്‍വന്‍ എന്ന കഥാപാത്രത്തെ സൂര്യ അവിസ്മരണീയമാക്കിയപ്പോള്‍ മായ എന്ന കഥാപാത്രത്തെ ജ്യോതികയും മികച്ചതാക്കി.