വെള്ളിത്തിരയിലും മികവ് പുലര്‍ത്തി താരദമ്പതികള്‍; ‘മജിലി’യുടെ ടീസറിന് സ്വീകാര്യതയേറുന്നു

February 19, 2019

മികച്ച പ്രേക്ഷക സ്വീകാര്യതനേടി മുന്നേറുകയാണ് ‘മജിലി’ എന്ന ചിത്രത്തിന്റെ ടീസര്‍. താരദമ്പതികളായ നാഗചൈതന്യയും സമാന്തയും ഒരുമിക്കുന്ന ചിത്രമാണ് ‘മജിലി’. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഫെബ്രുവരി പതിനാലാം തീയതിയാണ് ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തത്. എഴുപത് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകംതന്നെ ടീസര്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിക്കുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്.

Read more: ഹരിശ്രീ അശോകന്റെ സിനിമയില്‍ മകന്റെ പാട്ട്; അര്‍ജുന്‍ അശോകനെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാനും

ക്രിക്കറ്റിന് പുറമെ കുടുംബംകൂടി പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിശാഖപട്ടണത്താണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ഗോപിസുന്ദറാണ് ‘മജിലി’യുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.