അലീനിയ മോളുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി; മനോഹര സംഗീതം കേൾക്കാം…

February 2, 2019

മധുര സുന്ദര ഗാനങ്ങളിലൂടെ ടോപ് സിംഗർ വേദി കീഴടക്കിയ സുന്ദരികുട്ടിയാണ് അലീനിയ മോൾ. ‘കടൽകാറ്റിൻ നെഞ്ചിൽ’ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചാണ് ഇത്തവണ ഈ കുട്ടിമിടുക്കി വേദി കീഴടക്കിയത്.

മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഫ്രണ്ട്‌സ് എന്ന ചിത്രം മലയാളികൾക്ക് എത്രയേറെ പ്രിയപ്പെട്ടതോ അത്രതന്നെ പ്രിയപ്പെട്ടതാണ് ആ ചിത്രത്തിലെ ഗാനങ്ങളും.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികളാണ്  കടൽകാറ്റിൻ നെഞ്ചിൽ എന്ന സുന്ദര ഗാനത്തിൽ. ഇളയരാജ സംഗീതം നൽകി കെ ജെ യേശുദാസും സുജാതയും ചേർന്ന് പാടിയ ഈ ഗാനവുമായി അലീനിയ മോൾ വേദിയിൽ എത്തിയപ്പോൾ ആ കുട്ടി ഗായികയുടെ മധുരശബ്ദത്തിൽ അലിഞ്ഞു ചേരുകയായിരുന്നു ടോപ് സിംഗർ വേദി ഒന്നാകെ. അലീനിയ മോളുടെ സുന്ദരഗാനം കേൾക്കാം..