ആക്ഷൻ പറഞ്ഞ് ഷാജോൺ, അഭിനയിക്കാൻ പൃഥ്വി; ‘ബ്രദേഴ്‌സ് ഡേ’യുടെ വിശേഷങ്ങൾ…

March 9, 2019

ഹാസ്യകഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കി വില്ലനായും നടനായും സഹനടനായുമൊക്ക സിനിമാരംഗത്ത് തിളങ്ങിയ പ്രതിഭയാണ് കലാഭവൻ ഷാജോൺ. അഭിനയത്തിന് ശേഷം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഷാജോണിന്റെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിൻറെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും താരം തന്നെയാണ്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.  പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അതേസമയം ഇന്ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ പൃഥ്വിരാജ് ഈ മാസം 28 ന് ശേഷമാകും ജോയിൻ ചെയ്യുക. പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിച്ച ലൂസിഫർ റിലീസ് ചെയ്യുന്നത് മാർച്ച് 28 നാണ് അതിന് ശേഷമാകും പൃഥ്വി ചിത്രത്തിന്റെ ഭാഗമാക്കുക.

അതേസമയം ബ്രദേഴ്‌സ് ഡേയുടെ തിരക്കഥ തയാറായ ശേഷം ഷാജോൺ തിരക്കഥ പൃഥ്വിയെ കാണിച്ച വിശേഷങ്ങൾ ഷാജോൺ നേരത്തെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. “പൃഥ്വിയെ തിരക്കഥ കാണിച്ചു,  തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടൻ തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാൽ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാൻ കഴിയുന്ന ആൾക്ക് അത് മനോഹരമായി സംവിധാനം ചെയ്യാൻ കഴിയുമെന്നും ചേട്ടൻ തന്നെ ചെയ്താൽ മതിയെന്നും പൃഥ്വി പറയുന്നത്.”

Read also: വെള്ളിത്തിരയിൽ ആക്ഷനും ആകാംഷയും നിറച്ച് ഗാംബിനോസ് എന്ന അധോലോക കുടുംബം

ചേട്ടൻ സംവിധാനം ചെയ്താൽ ചിത്രത്തിൽ ഞാൻ അഭിനയിക്കാൻ തയാറാണ് എന്ന് കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലൊരാളുടെ ഡേറ്റ് കിട്ടാൻ നിരവധി ആളുകൾ കാത്തുനിൽക്കുമ്പോൾ   എന്നെപ്പോലൊരാളുടെ അടുത്ത് വന്ന് പൃഥ്വി ഇങ്ങോട്ട് ഡേറ്റ് പറഞ്ഞത് ഏറെ അത്ഭുതമായിരുന്നു. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിയായിരുന്നു.