പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

March 1, 2019

പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ള സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ധനവില ആഗോളവിപണയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് രാജ്യത്ത് പാചകവാതക വിലയും വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകാതക വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.

Read more: പുരസ്‌കാരതുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍പ്രേമിക്ക് നല്‍കാനൊരുങ്ങി ‘സുഡാനി’ ടീം

അതേസമയം അന്താരാഷ്ട്രവിപണിയില്‍ പാചകവാതക വില വര്‍ധിച്ചതും വിനിമയനിരക്കിലുണ്ടായിരിക്കുന്ന വിതിയാനവുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞ മാസം പാചകവാതക വില കുറച്ചിരുന്നു.