ശ്രദ്ധേയമായി ‘സൂത്രക്കാരന്‍’ പാട്ടിന്റെ മെയ്ക്കിങ് വീഡിയോ

March 6, 2019

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ സൂത്രക്കാരന്‍ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഇര’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഗോകുല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘സൂത്രക്കാരന്‍’. ഗോകുലിനൊപ്പം മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, പത്മരാജ് സതീഷ്, ജേക്കബ് ഗ്രിഗറി, മനോജ് ഗിന്നസ്, ശ്രീകുമാര്‍, വിജിലേഷ്, ബാലു ആര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. മനോഹരമായൊരു സ്‌നേഹഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ഒടുവില്‍ പുറത്തുവിട്ടത്. ‘പച്ചപ്പൂമ്പട്ടു…’എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. വിച്ചു ബാലമുരളിയാണ് രചനയും സംഗീതവും. പി ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം ആക്ഷനും പ്രണയവും നര്‍മ്മവുമൊക്കെ നിറച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും മികച്ച സ്വീകാര്യത നേടി.

Read more:ഡ്രോണുകള്‍ പറത്തി ‘ബ്രഹ്മാസ്ത്ര’യുടെ ടൈറ്റില്‍ റിലീസ്; വീഡിയോ

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും’ വിച്ചു ബാലമുരളിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സിയാന്‍ ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം മാര്‍ച്ച് എട്ടിന് തിയേറ്ററുകളില്‍ എത്തും.

അതേസമയം പ്രണവ് നായകനായി എത്തിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലുംഗോകുല്‍ സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. നിരവധി സാഹസീക രംഗങ്ങളും ആക്ഷന്‍സും നിറഞ്ഞ ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.