അറിഞ്ഞിരിക്കാം ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്…

March 15, 2019

ഒരു ശരാശരി മനുഷ്യൻ ഏകദേശം ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഉറക്കം കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകാറുണ്ട്. മിനിമം ആറു മണിക്കൂർ എങ്കിലും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യകിച്ച് ഉറക്കക്കുറവ് മൂലം പൊണ്ണത്തടി, വിഷാദ രോഗം, ഓർമ്മക്കുറവ് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

പ്രത്യേകിച്ചും കൈമാരക്കാരിലാണ് ഉറക്കക്കുറവ്  മൂലം അസുഖങ്ങൾ ഉണ്ടാകുന്നത്. ഉറക്കം കുറയുന്നതുമൂലം വിഷാദരോഗം വരെ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. അതുകൊണ്ടു തന്നെ കൈമാരക്കാർ എട്ട് അല്ലെങ്കിൽ ഒമ്പത് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ പക്ഷം. .

കൗമാരം വളർച്ചയുടെ ഘട്ടമാണ് അതുകൊണ്ടുതന്നെ നല്ല ഉറക്കം ഏറ്റവും അനിവാര്യമായ സമയവും. ഉറങ്ങുന്ന സമയത്ത് രാത്രിയിലാണ് ഓർമ്മശക്തി വർധിപ്പിക്കുന്ന മെലറ്റോണിൻ എന്ന ഹോർമാൺ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര  പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഉറക്കം കുറയുന്നതിന് അനുസരിച്ച് ഈ ഹോർമണിന്റെ ഉത്പാദനത്തിലും കുറവ് സംഭവിക്കും. അത് കൗമാരക്കാരിൽ മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.

നല്ല രീതിയിൽ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമാകും. എന്നാൽ പലർക്കും ഇപ്പോഴും അറിയില്ലാത്ത ഒരു കാര്യമാണ് എങ്ങനെ ഉറങ്ങണമെന്നത്. പലരും ഉറക്കത്തിനിടയിൽ ഞെട്ടി ഉണരാറുണ്ട്. കൃത്യമായ രീതിയിൽ ശ്വസന പ്രക്രിയ നടക്കാത്തതാണ് ഇതിന് കാരണം.

Read also: സൗബിനും ജോജുവും പിന്നെ റിമയും; ഭദ്രന്റെ ‘ജൂതനെ’ പരിചയപ്പെടുത്തി മോഹൻലാൽ

മൂക്കിലൂടെ ശ്വസനം നടത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത് നമ്മുടെ ശരീരത്തെ പാരാസെംപതറ്റിക് ഘട്ടത്തിലൂടെ കൊണ്ടു പോവുന്നു. എന്നാല്‍ വായ കൊണ്ട് ശ്വസനം നടത്തുമ്പോൾ സിംപതറ്റിക് ഘട്ടത്തിലേക്കാണ് ശരീരത്തെ കൊണ്ടുപോവുന്നത്. ഇത് നമ്മളെ ഉറങ്ങുന്നതിനിടയിൽ പെട്ടെന്ന് ഉണര്‍ത്താന്‍ കാരണമാവുന്നു. ഉറങ്ങുന്ന സമയത്ത് നമ്മള്‍ വായ അടച്ച് വേണം ഉറങ്ങാന്‍. ഇത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും.

അതുകൊണ്ടുതന്നെ ലോക ഉറക്ക ദിനത്തിൽ നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.