വഴിമാറി കേരളം; ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുമായി ആംബുലൻസ് കൊച്ചി അമൃതാ ഹോസ്പിറ്റലിൽ

April 16, 2019

15 ദിവസം പ്രായമായ കുഞ്ഞിന്റെ അടിയന്തിര ഹൃദയ ശാസ്ത്രക്രിയ കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ നടത്തും. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് ആദ്യം കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാൻ തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.