‘ജൂനിയർ കുഞ്ചാക്കോ ഈസ് ഹിയർ’; കുഞ്ഞതിഥിക്ക് ആശംസകളുമായി സിനിമ ലോകം

April 18, 2019

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞു പിറന്നു. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം എത്തിയ കുഞ്ഞതിഥിക്ക് ആശംസകൾ നേർന്ന് സിനിമ മേഖലയിലെ നിരവധി പ്രമുഖരും രംഗത്തെത്തി.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുഞ്ഞതിഥിയുടെ വിശേഷങ്ങൾക്ക് താഴെ ടോവിനോ തോമസ്,റിമ കലിങ്കല്‍,സംയുക്ത മേനോൻ, ഷെയിന്‍ നിഗം, ഷറഫുദ്ദീന്‍, തുടങ്ങി  നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

..?Blessed with a Baby Boy ?… Thank you all for your Prayers,Care & Love!!??? ??Jr.Kunchacko gives his Love to all?

A post shared by Kunchacko Boban (@kunchacks) on

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവേൽ ആണ് കുഞ്ചാക്കാേ ബോബന്റെ ഭാര്യ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.