ഇത് സിനിമാക്കഥയല്ല, ഒരു ഹിമാലയൻ കഥയാണ്; വൈറലായി പുതിയ പരസ്യം

April 5, 2019

ഒരു സിനിമാക്കഥയെ വെല്ലുന്ന പുതിയ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മിൽമയുടെ പുതിയ പരസ്യമാണിത്. ‘ഒരു ഹിമാലയന്‍ ലൗ സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് ആഷിക് അബുവാണ്. പരസ്യചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ശ്രീനാഥ് ഭാസി, ബേസില്‍ ജോസഫ്, വിശാഖ് നായര്‍, ജാഫര്‍ ഇടുക്കി, ആന്‍ സലിം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

രണദിവെയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പരസ്യത്തിനായി മനോഹരമായ സംഗീതം ഒരുക്കിയിരിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗ് തയാറാക്കിയ ഒരു ഹിമാലയം ലൗ സ്റ്റോറി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

Read also: ‘ശബ്ദം ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ’ ടിക് ടോക്കിലും താരമായി മലയാളികളുടെ പ്രിയപ്പെട്ട സിത്താര; വീഡിയോ കാണാം..

ആഷിക് അബു സംവിധാനം ചെയ്ത മിൽമയുടെ പഴയ പരസ്യവും ഏറെ പ്രേക്ഷക ശ്രദ്ധ  നേടിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരസ്യവുമായി ആഷിക് അബുവും സുഹൃത്തുക്കളും എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പരസ്യം കാണാം..


മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. ആഷിക് അബു തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്. ആഷിഖ് അബുവിന്റെ ഏറ്റവും മികച്ച ചിത്രമായ മായാനദി ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള നടിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് പുതിയ പരസ്യത്തിലും എത്തുന്നത്. മിഥുൻ മാനുവൽ സംവിധാനം നിർവഹിച്ച അർജന്റീന ഫാൻസ്‌ കാട്ടൂർകടവാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൽ കാളിദാസിന്റെ നായികയാണ് ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്.