അറിയാതെ പോകരുത് ‘പപ്പായ’യുടെ ഈ ഗുണങ്ങൾ..
നാട്ടിൻ പുറങ്ങളിലും വീട്ടിലെ വളപ്പിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പപ്പായ.. എല്ലാ സീസണിലും ഒരുപോലെ സുലഭമാകുന്ന പപ്പായ വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല് സമൃദ്ധമാണ്. ഇന്ന് കടകളിൽ ലഭ്യമാകുന്ന വിവിധങ്ങളായ ജ്യൂസുകളും ഷേക്കുകളിലും പപ്പായ നിർബന്ധ ചേരുവയാണ്.
പപ്പായ കാൻസറിനെ പോലും തടഞ്ഞു നിറുത്താൽ കഴിവുള്ള അപൂർവ ഫലങ്ങളിൽ ഒന്നാണ്. നമ്മുടെ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും കാൻസർ തടയുന്നതിനും അപകടകാരികളായ അനേകം ബാക്റ്റീരിയകളെ നശിപ്പിക്കുന്നതിനും പപ്പായക്ക് കഴിയും.
ദഹന സംബന്ധമായ അസുഖങ്ങൾക്കു പപ്പായ ഔഷധമായി ഉപയോഗിക്കുന്നു. പപ്പായയിൽ നിന്നും ലഭിക്കുന്ന പപ്പൈൻ എന്ന എൻസൈം ചേർന്ന മരുന്നുകൾ മുറിവ്, ചതവ് തുടങ്ങിയവക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമമാണ്.
പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്…
പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ശ്വാശ്വത പരിഹാരമാണ്.
Read also: ‘മുട്ട’ കഴിച്ചോളൂ പക്ഷെ…
പപ്പായയോടൊപ്പം പപ്പായയുടെ ഇലയിലും കുരുവിലും വരെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാരിക്ക പപ്പായ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ജന്മ സ്ഥലം മെക്സിക്കോയാണെന്ന് പറയപ്പെടുന്നു. ബ്രസീൽ, ബംഗ്ളാദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വിപുലമായ രീതിയിൽ പപ്പായ കൃഷി ചെയ്യുന്നുണ്ട്.
അതേസമയം ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ല. നിരവധി ആരോഗ്യഗുണങ്ങൾ പപ്പായയ്ക്കുണ്ട്. പക്ഷേ ഇതിന്റെ കുരുക്കളും വേരും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.