ആരും പറഞ്ഞുപോകും ‘സോ ക്യൂട്ടെന്ന്’; അത്രമേല്‍ സുന്ദരം ‘അതിര’നിലെ ഈ ഗാനം

April 27, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഫഹദ് ഫാസിലും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘അതിരന്‍’ എന്ന ചിത്രം. വെള്ളിത്തിരയില്‍ സസ്‌പെന്‍സുകളുടെ മറ്റൊരു ലോകം തന്നെ ‘അതിരന്‍’ സൃഷ്ടിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍. ഫഹദ് ഫാസിലിനൊപ്പം അഭിനയത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് സായി പല്ലവിയും ചിത്രത്തില്‍. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് അതിരനിലെ ‘പവിഴ മഴ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.

ആസ്വാദകന്റെ കണ്ണിനും കാതിനുമൊപ്പം മനസും നിറയ്ക്കുന്നതാണ് ഈ ഗാനം. ‘ക്യൂട്ട്‌നെസ് ഓവര്‍ലോഡെഡ്’ എന്നാണ് ഗാന രംഗത്തിന് പ്രേക്ഷകര്‍ നല്‍കുന്ന കമന്റ്. സായി പല്ലവിയും ഫഹദ് ഫാസിലുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതും. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. പി എസ് ജയ്ഹരി സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറിന്റെ ആലാപനമികവും ഗാനത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.

Read more:മാര്‍ക്കിടാന്‍ മാത്രമല്ല പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും എംജി ശ്രീകുമാറിന് അറിയാം; വൈറല്‍ വീഡിയോ

വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ച്വറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസിലും സായി പല്ലവിയും ചിത്രത്തിലെത്തുന്നത്.

ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’. 2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്‍.