തിരഞ്ഞെടുപ്പ് ആവേശത്തിൽ സിനിമാക്കാരും; ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ എടുത്ത് ആരാധകർ

April 18, 2019

തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ നിൽക്കുമ്പോൾ കേരളക്കര ഉറ്റുനോക്കുന്നത് അയൽസംസ്ഥാനം തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിലേക്കാണ്. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് സംസ്‍കാരത്തിന്റെ ഭാഗമാണ് സിനിമ. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പും സിനിമയും തമ്മിൽ വലിയ ബന്ധവുമുണ്ട്. ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കൂടുതലായും സിനിമാപ്രവർത്തകർ ആണ്. ഇത് സൂചിപ്പിക്കുന്നത് തമിഴ്നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ കൂടിയാണ്.

തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഇലക്ഷൻ പൊടിപൊടിക്കുമ്പോൾ താര പരിവേഷമൊട്ടുമില്ലാതെ സൂപ്പർതാരങ്ങൾ രജനികാന്തും, കമൽ ഹാസനും, സൂര്യ കുടുംബവുമെല്ലാം വോട്ടുചെയ്യാൻ എത്തിയത് ഏറെ ആവേശത്തോടെയാണ് ആരാധകർ ഉറ്റുനോക്കിയത്… ചെന്നൈയിലെ സെന്റ് മേരീസ് കോളേജിൽ പുലര്ച്ചെ തന്നെ വോട്ട് ചെയ്യാൻ രജനീകാന്ത് എത്തി. രാവിലെ 7. 10 ഓടുകൂടിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

Read also: തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇന്ത്യ; ചിലയിടങ്ങളിൽ ആക്രമണം, കനത്ത സുരക്ഷ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം  വിജയും അജിത്തും വോട്ട് ചെയ്യാനായി പോളിങ് ബൂത്തുകളിലെത്തി. ക്യൂവിൽ സാധാരണക്കാർക്കൊപ്പം നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് നടൻ വിജയും, അജിത്തും ശാലിനിയും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപെടുത്തിയത്. വോട്ട് ചെയ്യാനെത്തിയപ്പോഴും തങ്ങളുടെ ഇഷ്ടതാരങ്ങളെ കണ്ടതിന്റെ ആവേശത്തിലാണ് തമിഴ്നാട് ജനത.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുമ്പോൾ 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. പൊതുവെ വോട്ടിങ് സമാധാനപരമാണെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലാണ് സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്. സ്ഥാനാർത്ഥി മുഹമ്മദ് സലീമിന് നേരെയും ആക്രമണം നടന്നു. ബംഗാളിലും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ മറ്റിടങ്ങളിൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്.