‘ഇത് നമ്മുടെ ഐഷു തന്നെ’; കിടിലൻ ലുക്കിലെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

May 26, 2019

അഭിനയിച്ച അഞ്ച് ചിത്രങ്ങളിലൂടെത്തന്നെ മേലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഐശുവിന്റ ഈദൃശ സെൻസും മലയാളികൾ സ്വീകരിച്ചതാണ്. ഇപ്പോഴിതാ ഐശുവിന്റെ പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയിലും ഇടംനേടിയ താരം വ്യത്യസ്തമായ ഗെറ്റപ്പിലാണ് പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുണ്ടുടുത്ത് സ്റ്റൈലൻ ലുക്കിലാണ് താരം എത്തുന്നത്. ‘ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ’ എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റാഗ്രാമിൽ ഐശ്വര്യ ഫോട്ടോ പങ്കുവെച്ചത്.

മുണ്ടും ടീഷർട്ടും ധരിച്ച് കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. 2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഐശ്വര്യ ലക്ഷ്മി ഇടം നേടിയിരുന്നു. 39 സ്ഥാനമാണ് പട്ടികയിൽ താരത്തിനുള്ളത്. അതേസമയം സിനിമ ചിത്രീകരണത്തിനിടയിൽ എടുത്ത ചിത്രമാണിതെന്നാണ് സൂചന.

Read also: കൗതുകമുണർത്തി മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറിലെ ഗാനം; വീഡിയോ

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഷാജോൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായാണ് താരം പ്രത്യക്ഷപെടുന്നത്. പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മായാനദിയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ ഐശ്വര്യ ഇപ്പോൾ കൈയ്യിൽ നിറയെ ചിത്രങ്ങളുമായി മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.