മുടിയുടെ സംരക്ഷണത്തിന് ചില എളുപ്പമാർഗങ്ങൾ
നല്ല നീണ്ട കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരുണ്ട്.. പെണ്ണിന് അഴക് മുടിയാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇന്ന് ഷോർട്ട് ഹെയർ ഇഷ്ടപെടുന്ന പെൺകുട്ടികൾ ധാരാളമുണ്ടെങ്കിലും ഉള്ള മുടി നല്ല കരുത്തുള്ളവയായിരിയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. തലമുടിയുടെസംരക്ഷണത്തിന് പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ മുടിയുടെ സംരക്ഷണത്തിന് വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം..
തലമുടിയുടെ പല പ്രശ്നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ പരിഹാരമാണ്. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും.
നെല്ലിക്ക മുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാണ്. ആന്റി ഓക്സിഡന്റുകള്‍ നെല്ലിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്.
Read also:തൊഴിൽ എന്തുമാകട്ടെ.., തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ…അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവ തന്നെ…
പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടി സമൃദ്ധമായി വളരുന്നതിനും കറിവേപ്പില ഉത്തമമാണ്. ഇലക്കറികള്‍ ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഇലക്കറികളും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. മുടിയുടെ അറ്റംപൊട്ടുന്നത് തടയുന്നതിനും ഇലക്കറികള്‍ സഹായകരമാണ്. മുരിങ്ങയിലയും ചീരയിലയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തും.
മുടിയഴകിന് കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലിനെ ചെറുക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ നല്ലൊരു കണ്ടീഷ്ണര്‍ കൂടിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ തലമുടിയിലും തലയോട്ടിയിലും തേക്കുന്നത് മുടിക്ക് തിളക്കം വര്‍ധിപ്പിക്കും. ചൂടുകാലത്ത് തലയ്ക്ക് തണുപ്പ് ലഭിക്കുന്നതിനും കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതി.